- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26-കാരിയെ തല്ലിച്ചതച്ചു, ചട്ടുകം കൊണ്ട് പൊള്ളിച്ച് ഭർത്താവ്
ഇൻഡോർ: സഹോദരിയോട് ഫോണിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെ 26-കാരിയെ തല്ലിച്ചതച്ച് ചട്ടുകം കൊണ്ട് പൊള്ളിച്ച് ഭർത്താവ്. മധ്യപ്രദേശിലെ ലസുഡിയയിലാണ് സംഭവം. സംഭവത്തിൽ ആരതി അഗർവാൾ ഭർത്താവ് രാഹുലിനെതിരെ പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് സംഭവം. പത്ത് വയസുകാരൻ മകനെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ചതിന് ശേഷമായിരുന്നു രാഹുലിന്റെ അതിക്രമമെന്ന് ആരതി പറഞ്ഞു. മകൻ പോയതിന് ശേഷം വാതിലടച്ച് തല്ലാൻ ആരംഭിച്ചു. പിന്നാലെ ചട്ടുകം പഴുപ്പിച്ച് മുഖത്ത് പൊള്ളിക്കാൻ ശ്രമിച്ചെങ്കിലും തടഞ്ഞു. ഇതിൽ പ്രകോപിതനായ രാഹുൽ കവിളിലും കഴുത്തിലും പൊള്ളലേൽപ്പിച്ചു.
യുവതിയുടെ അലർച്ച കേട്ടെത്തിയ അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. എന്നാൽ വീട്ടുടമയോട് സംസാരിച്ചാലോ പൊലീസിൽ വിവരമറിയിച്ചാലോ കൊല്ലമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതായും ആരതി പറഞ്ഞു.
സംഭവത്തിന് പിന്നാലെ മുഖം മറച്ച് യുവതി രാഹുലിന്റെ കണ്ണ് വെട്ടിച്ച് വീട് വിട്ടിറങ്ങുകയായിരുന്നു. രാഹുലിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം ആരതിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. തുടർന്ന് ബന്ധുവായ സ്ത്രീയാണ് പൊലീസിൽ പരാതിപ്പെടാൻ നിർബന്ധിച്ചതെന്നും ആരതി പറഞ്ഞു.