- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭ തെരഞ്ഞെടുപ്പ്: തെലങ്കാനയിൽ കോൺഗ്രസിനെ സിപിഎം പിന്തുണക്കും
ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിനെ സിപിഎം പിന്തുണക്കും. ഫാസിസ്റ്റ് ശക്തികളുടെ വരവ് തടയുക എന്ന ലക്ഷ്യത്തോടെ പൊതുതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രവും പ്രഖ്യാപിച്ചു. രേവന്ത് റെഡ്ഡി ഹൈദരാബാദിൽ സിപിഎം സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തുടനീളം സിപിഎമ്മിന്റെ പിന്തുണ തേടിയതായി രേവന്ത് റെഡ്ഡി പറഞ്ഞു. ചില രാഷ്ട്രീയ നിർദേശങ്ങൾ സിപിഎം നേതാക്കൾക്ക് മുന്നിൽ വെച്ചിട്ടുണ്ടെന്നും ഒന്നുരണ്ടു വിഷയങ്ങൾ ഒഴികെ ബാക്കി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെപ്പോലുള്ള ഫാസിസ്റ്റ്, വർഗീയ ശക്തികളെ അധികാരത്തിലെത്തുന്നത് തടയുന്ന കാര്യത്തിൽ ഇരു പാർട്ടികളും ഒരേ നിലപാടിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചില പ്രാദേശിക വിഷയങ്ങളിൽ ഇരുപാർട്ടികൾക്കും ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അത് ചർച്ചകളിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.