ചെന്നൈ: കഞ്ചാവു പൊതിയുമായി എത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്. സംസ്ഥാനത്തു ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമെന്നു മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പറഞ്ഞു.

കൊടൈക്കനാലിൽ വിശ്രമത്തിനായി പോയ മുഖ്യമന്ത്രി ചെന്നൈയിൽ നിന്നു മധുര വരെ വിമാനത്തിലാണു പോയത്. മധുര വിമാനത്താവളത്തിലിറങ്ങി റോഡ് മാർഗം കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങവേയാണു ബിജെപി പ്രവർത്തകനായ ശങ്കരപാണ്ഡ്യൻ കയ്യിൽ കഞ്ചാവു പൊതിയുമായി നിവേദനം നൽകാനെത്തിയത്.