- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്ധ്യപ്രദേശിൽ റാംനിവാസ് റാവത്തും മേയർ ശാരദ സോളങ്കിയും ബിജെപിയിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാംനിവാസ് റാവത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഷിയോപൂരിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പാർട്ടി പ്രവേശനം. മേയർ ശാരദ സോളങ്കിയും അദ്ദേഹത്തോടൊപ്പം ബിജെപിയിൽ ചേർന്നു.
വിജയ്പൂരിൽ നിന്ന് കഴിഞ്ഞ അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് റാംനിവാസ് റാവത്ത്. 1990, 1993, 2003, 2008, 2013 എന്നീ വർഷങ്ങളിലാണ് റാവത്ത് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 1998ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ബാബുലാൽ മെവ്‌റയോട് 6,000 വോട്ടുകൾക്ക് തോറ്റിരുന്നു.
2018ൽ നടന്ന വോട്ടെടുപ്പിലും കോൺഗ്രസിനെ പ്രതിനിധീകരിച്ച റാവത്തിന് വിജയം കാണാനായില്ല. 2019ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ നരേന്ദ്രസിങ് തോമറിനോട് റാവത്ത് പരാജയപ്പെട്ടിരുന്നു. മൊറേനയിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്.