- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ പതിനഞ്ചുകാരനെ കാറിൽ തട്ടിക്കൊണ്ടുപോയത് യുവതി
ന്യൂഡൽഹി: പട്ടാപ്പകൽ പതിനഞ്ചുവയസ്സുകാരനെ അജ്ഞാതയായ യുവതി തട്ടിക്കൊണ്ടുപോയതിൽ അന്വേഷണം. ഗ്രേറ്റർ നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറിൽ കയറ്റികൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
പിതാവിന്റെ റസ്റ്ററന്റിന് സമീപത്തുനിന്നാണ് യുവതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. റസ്റ്ററന്റിന് സമീപത്തായി ആദ്യം ഒരുകാർ വന്നുനിൽക്കുന്നതും പിന്നീട് യുവതി കുട്ടിയുമായി ഈ കാറിൽ കയറിപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയുടെ കൈയിൽ മൊബൈൽഫോൺ ഉണ്ടായിരുന്നെങ്കിലും നിലവിൽ ഇത് സ്വിച്ച്ഓഫ് ആണെന്നാണ് പിതാവ് പറയുന്നത്. മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും മകനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികളെ കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.