ചെന്നൈ: വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്താതെ കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ മാപ്പ് പറഞ്ഞു. പ്രഭുദേവയുടെ തിരഞ്ഞെടുത്ത 100 ഗാനങ്ങൾ ഉൾപ്പെടുത്തിയ നൃത്തപരിപാടി ചെന്നൈ രാജരത്‌നം മൈതാനിയിൽ നടത്താൻ തീരുമാനിച്ചിരുന്നു. കൊറിയോഗ്രഫർ റോബർട്ടും സംഘവുമാണ് പരിപാടി സംഘടിപ്പിച്ചത്.

വിശിഷ്ടാതിഥിയായി പ്രഭുദേവ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. രാവിലെ മുതൽ വെയിലത്ത് കാത്തുനിന്ന കുട്ടികളും രക്ഷിതാക്കളും ഇതോടെ സംഘാടകരുമായി തർക്കമുണ്ടായി. തുടർന്നാണ് വിഡിയോ വഴി പ്രഭുദേവ മാപ്പു പറഞ്ഞത്. അനാരോഗ്യം മൂലമാണു പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.