- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസൂറിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു
ഡെറാഡൂൺ: വിനോദയാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ മസൂറിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. മസൂറി-ഡെറാഡൂൺ റോഡിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വിദ്യാർത്ഥി സംഘം.
ഡെറാഡൂണിലെ ഐഎംഎസ് കോളേജിലെ വിദ്യാർത്ഥികളായ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മരിച്ചതെന്ന് എസ്‌പി പ്രമോദ് കുമാർ വാർത്ത ഏജൻസിയോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിനി ചികിത്സയിലാണ്.
വിദ്യാർത്ഥികളിൽ ഒരാൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നി?ഗമനം. കഴിഞ്ഞ മാസവും സമാനമായ രീതിലുള്ള അപകടത്തിൽ പ്രദേശത്ത് മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
Next Story