ന്യൂഡൽഹി: പഞ്ചാബിലെ പാട്യാലയിൽ ബിജെപിക്ക് സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ കർഷകൻ മരിച്ചു. ബിജെപി സ്ഥാനാർത്ഥി പ്രണീത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം.

ക്യാപ്റ്റൻ അമരീന്ദ്രർ സിങിന്റെ ഭാര്യയാണ് പ്രണീത് കൗർ. സ്ഥാനാർത്ഥിക്കുനേരെ കർഷക സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ കർഷകനായ സുരീന്ദ്ര സിങ് ആണ് മരിച്ചത്. സ്ഥാനാർത്ഥിയുടെ കാർ തടയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം, കർഷകന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കർഷക സംഘടനകൾ ആരോപിച്ചു.