ന്യൂഡൽഹി: മൂന്നാം ഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ്.

പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെത്തും. അയോധ്യയിൽ റോഡ് ഷോ അടക്കമുള്ള പരിപാടികളിൽ മോദി പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇന്ന് റാലികൾ നടത്തുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിൽ റാലികളിൽ പങ്കെടുക്കുന്നുണ്ട്.