- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം
ന്യൂഡൽഹി: പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന ആക്ഷേപം ഉയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന് ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചു. വിഷയത്തിൽ വിമർശനം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിട്ടുണ്ട്.
മൂന്നാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നൽകാത്തതിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്.
രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മാത്രവും പോളിങ് കണക്കുകൾ നൽകി. ഇത് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് കോൺഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വൈകി വിവരങ്ങൾ കൈമാറുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തി.
വിഷയത്തിൽ ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾക്ക് കത്ത് എഴുതിയ കോൺഗ്രസ് അധ്യക്ഷൻ, വിഷയത്തിൽ കൂട്ടായ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. 2019നെ അപേക്ഷിച്ച് ആദ്യഘട്ടത്തിൽ പോളിങ് - നാല് ശതമാനം കുറവായിരുന്നു. രണ്ടാം ഘട്ടത്തിൽ മൂന്ന് ശതമാനവും കുറഞ്ഞു. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഏഴ് മണിക്ക് വോട്ടിങ് പൂർത്തിയായപ്പോൾ അഞ്ചര ശതമാനം പോളിങ്ങിൽ കൂടിയത് എങ്ങനെയെന്നും കോൺഗ്രസ് ചോദിക്കുന്നു.
മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ ഈ തെരഞ്ഞെടുപ്പിലും മണ്ഡലങ്ങളിലെ കണക്കുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്. മണ്ഡലങ്ങളിൽ എത്ര പേർ വോട്ട് ചെയ്തുവെന്ന വിവരമില്ലെന്നും എന്തുകൊണ്ട് കണക്കുകൾ വൈകുന്നുവെന്നതിന് വിശദീകരണം നൽകണമെന്നും ടിഎംസി ആവശ്യപ്പെട്ടു. വിഷയത്തിൽ കമ്മീഷനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു.