അനന്തപൂർ : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ദേശീയ പാത 44 -ൽ ശനിയാഴ്‌ച്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരും പരിക്കേറ്റവരും അനന്തപുരിലെ റാണി നഗറിൽ നിന്നുള്ള ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്.

അനന്തപൂർ ജില്ലയിലെ ഗുണ്ടി മണ്ഡലത്തിലെ ബാച്ചുപള്ളി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈദരാബാദിൽ നിന്ന് അനന്തപൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.