- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിർഗിസ്ഥാനിൽ ആക്രമണം; ഇന്ത്യൻ വിദ്യാർത്ഥികൾ പുറത്തിറങ്ങരുതെന്ന് എംബസി നിർദ്ദേശം
ബിഷ്‌കെക്ക്: കിർഗിസ്ഥാനിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി. താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എംബസി നൽകിയിരിക്കുന്ന നിർദ്ദേശം.
നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. എങ്കിലും ആക്രമണസാധ്യതയുള്ളതിനാലാണ് താമസസ്ഥലങ്ങളിൽ തന്നെ തുടരാൻ നിർദേശ നൽകിയതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ 0555710041 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.
ദിവസങ്ങൾക്ക് മുൻപ് ഈജിപ്ഷ്യൻ വിദ്യാർത്ഥികളും പ്രദേശവാസികളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇത് പിന്നീട് ഇന്ത്യൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് വിദ്യാർത്ഥികൾക്ക് നേരെ തിരിയുകയായിരുന്നു. വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾക്കും വീടുകൾക്കും നേരെയാണ് ആക്രമണം നടന്നത്. അക്രമത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി മലയാളി വിദ്യാർത്ഥിയായ പിയൂഷ് പറഞ്ഞു. ഭയം കാരണം പലരും ഹോസ്റ്റൽ വിട്ടു മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറിയതായും പിയൂഷ് പറഞ്ഞു.