- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംആദ്മിക്കെതിരെ വീണ്ടും സ്വാതി മലിവാൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് എഎപി എംപി സ്വാതി മലിവാൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ മർദ്ദിച്ച സംഭവത്തിലാണ് പ്രതികരണം. സ്വാതിയെ മർദ്ദിച്ച കേസിൽ ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരോക്ഷ വിമർശനവുമായി സ്വാതി മലിവാൾ രംഗത്തെത്തിയത്. "നിർഭയക്ക് നീതി ലഭിക്കാൻ തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യുകയും ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്ത പ്രതിയെ രക്ഷിക്കാൻ പന്ത്രണ്ട് വർഷത്തിന് ശേഷം അവർ തെരുവിലിറങ്ങിയിരിക്കുകയാണ്."- സ്വാതി മലിവാൾ എക്സിൽ കുറിച്ചു.
"മനീഷ് സിസോദിയയുടെ ജയിൽ മോചനത്തിനായി പാർട്ടി കഠിനമായി ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, എനിക്ക് ഇത്ര മോശമായ ഒന്നും സംഭവിക്കില്ലായിരുന്നു."- സ്വാതി മലിവാൾ അഭിപ്രായപ്പെട്ടു.