- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു
പൂണെ: പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച അത്യാഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.15 ന് പൂണെ കല്യാണി നഗറിലാണ് സംഭവം.
ക്ലബ്ബിൽ പാർട്ടി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും വായുവിലേക്ക് പറന്നുയർന്ന് മറ്റൊരു കാറിന്റെ മുകളിൽ വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നടപ്പാതയിൽ ഇടിച്ചാണ് കാർ നിന്നത്.
പോർഷെ ഓടിച്ചിരുന്ന 17കാരനെ സംഭവസ്ഥലത്തുണ്ടായിരുന്നവർ പിടികൂടി കൈകാര്യം ചെയ്തു. തുടർന്ന് പൊലീസിൽ ഏൽപിച്ചു. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മനുഷ്യ ജീവൻ അപകടപ്പെടുത്തൽ, മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം യെർവാഡ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
Next Story