- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു
ന്യൂഡൽഹി: ഡൽഹി -മീററ്റ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഇന്ന് വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഹൈവേയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.
തീ പടർന്നതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ കാറിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മിനിറ്റുകൾക്കകം തീയണക്കുകയായിരുന്നു.
കാറിന് തീപിടിച്ച് കാർ പെട്ടെന്ന് തന്നെ പൂർണമായും കത്തിനശിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
അതേസമയം, കാർ കത്തിയതിനെ തുടർന്ന് ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു. കത്തിനശിച്ച കാറിന്റെ അവശിഷ്ടങ്ങൾ റോഡിന്റെ ഒരു വശത്തേക്ക് മാറ്റി പൊലീസ് ഗതാഗതക്കുരുക്ക് ഒഴിവാക്കി. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.