റായ്പൂർ: ഛത്തീസ്‌ഗഡിലെ കവർധ ജില്ലയിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് 15 തൊഴിലാളികൾ മരിച്ചു. മരിച്ചവരിൽ 14 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടും. കൂക്കുഡൂർ ഗ്രാമത്തിലെ ബപ്നി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം.

വെറ്റില കൃഷിയിടത്തിൽ ജോലി ചെയ്ത് മടങ്ങവേയാണ് 25 അംഗസംഘം അപകടത്തിൽപെട്ടതെന്ന് കവർധ എസ്‌പി അഭിഷേക് പല്ലവ് പറഞ്ഞു. പരിക്കേറ്റ എട്ട് പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.

മരിച്ചവരുടെ കുടംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഛത്തീസ്‌ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.