ന്യൂഡൽഹി: കരോൾബാഗ് മാർക്കറ്റിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം. കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്‌സിന്റെ എട്ട് സംഘങ്ങൾ ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നുണ്ട്.