- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാസഖ്യ റാലിക്കിടെ വൻ സംഘർഷം; സമാജ്വാദി പാർട്ടി പ്രവർത്തകർ തമ്മിലടിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ ഇന്ത്യാസഖ്യ റാലിക്കിടെ തമ്മിലടിച്ച് സമാജ്വാദി പാർട്ടി പ്രവർത്തകർ. അസംഘട്ടിലെ റാലിയിലാണ് സംഘർഷമുണ്ടായത്. റാലിക്കിടെ സമാജ്വാദി പാർട്ടിയുടെ പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു. ഏതാനും പ്രവർത്തകർക്കിടയിൽ ഉടലെടുത്ത ചെറിയ തർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പ്രവർത്തകർ കസേരകളെടുത്ത് തമ്മിലടിക്കുകയും റാലി നടന്ന മൈതാനത്തെ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. സംഘർഷം കൈവിട്ടതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ ശാന്തരായില്ല.
Next Story