- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതി മാലിവാൾ മർദ്ദനമേറ്റ സംഭവം: കെജ്രിവാൾ സർക്കാരിനെതിരെ ലഫ്. ഗവർണർ
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിൽ വെച്ച് എ.എ.പി രാജ്യസഭാ എംപി സ്വാതി മാലിവാൾ അതിക്രമത്തിന് ഇരയായെന്ന വിവാദത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഡൽഹി ലഫ്.ഗവർണർ വി.കെ സക്സേന. കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം അവർ അനുഭവിക്കുന്നതെന്ന് വി.കെ സക്സേന പറഞ്ഞു.
കഴിഞ്ഞ ദിവസം വലിയ സങ്കടത്തോടെ സ്വാതി മലിവാൾ തന്നെ വിളിച്ചിരുന്നു. സ്വന്തം സഹപ്രവർത്തകനിൽ നിന്നും താൻ അനുഭവിച്ച ദുരവസ്ഥയെപറ്റി വിശദമായി വിവരിച്ചു. തെളിവ് നശിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ പറ്റി ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങളിൽ സ്വാതി മലിവാളുമായി തനിക്ക് തർക്കിക്കേണ്ടി വന്നിട്ടുണ്ട്. വിവാദത്തിലായിട്ടുണ്ട്. പക്ഷെ ശരീരിക ഉപദ്രവം അംഗീകരിക്കാൻ കഴിയാത്തതാണെന്നും സക്സേന പറഞ്ഞു.
രാജ്യ തലസ്ഥാനത്താണ് ഇത്ര ലജ്ജാകരമായ ഒരു സംഭവം നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന വിലയിരുത്തലാണുണ്ടാവുന്നത്. ഇത് ലോകത്തിന് മുന്നിൽ നാണക്കേടുണ്ടാക്കുന്നതാണെന്നും സക്സേന ചൂണ്ടിക്കാട്ടി. ഡൽഹി പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭച്ചിട്ടുണ്ട്. യുക്തമായ പരിഹാരമുണ്ടാവുമെന്ന് താൻ ഉറപ്പുനൽകുന്നതായും സക്നേ അറിയിച്ചു.
സക്സേനയുടെ പ്രതികരണത്തോടെ സംഭവത്തിൽ ബിജെപി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എ.എ.പിയും പ്രതികരിച്ചു. സ്വാതി മലിവാൾ ബിജെപിക്ക് വേണ്ടി ജോലിചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി എ.എ.പിക്കെതിരേ ഓരോ ദിവസവും ഓരോ ഗൂഢാലോചന കൊണ്ടുവരികയാണ്. മദ്യ നയ വിവാദം മുതൽ ഇപ്പോൾ സ്വാതി മലിവാൾ വിഷയം വരെ അതെത്തി നിൽക്കുകയാണെന്നും എ.എ.പി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് ദീർഘകാലം മുഖ്യമന്ത്രിയുടെ പി.എ ആയി പ്രവർത്തിച്ച ബൈഭവ് കുമാർ മെയ് 13 ന് തന്നെ ശാരീരികമായി അക്രമിച്ചെന്നായിരുന്നു സ്വാതിമലിവാളിന്റെ ആരോപണം. സംഭവത്തിൽ ബൈഭവ് കുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.