ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. കള്ളപ്പണ കേസിലെ ഇഡിയുടെ അറസ്റ്റിനെതിരെയാണ് ഹേമന്ത് സോറൻ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ അപേക്ഷ സ്വീകരിക്കാൻ കോടതി വിസ്സമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹർജി സ്വീകരിച്ചാൽ ജാമ്യപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഇഡി സമർപ്പിച്ച കുറ്റപത്രം ഝാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി നിലപാടെടുത്തത്. തുടർന്ന് ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബലാണ് ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇ.ഡി സമർപ്പിച്ച കുറ്റപത്രം ഝാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഇത്തരമൊരു നിലപാടെടുത്തത്. ഇതോടെ, ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബൽ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു.

ഇ.ഡിയുടെ വാദം കൂടി പൂർത്തിയായാൽ സുപ്രീം കോടതി ഇടക്കാല ജാമ്യത്തിൽ ഇന്നുതന്നെ തീരുമാനമെടുത്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റേതിനു സമാനമായ സാഹചര്യമാണ് തനിക്കുമുള്ളതെന്നായിരുന്നു ഹേമന്ത് സോറന്റെ പ്രധാന വാദം. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഹേമന്ത് സോറൻ മനഃപൂർവം ജാതി അധിക്ഷേപ കേസുകൾ ചുമത്തിയെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.