- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമ ബംഗാളിൽ 2010ന് ശേഷം നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 2010 ന് ശേഷം നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. മമത സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിവിധി. 2010 ന് മുൻപ് ഒബിസി സർട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കപ്പെടുന്നത്. ഒബിസി സർട്ടിഫിക്കറ്റുകൾ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
Next Story