- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചു;
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ പ്രവാര നദിയിൽ കാണാതായ രണ്ടുപേർക്കായി തിരച്ചിൽ നടത്തുന്നതിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പ്രവാര നദിയിൽ രണ്ടു പേരെ കാണാതായിരുന്നു. ഇവർക്കായുള്ള തെരച്ചിലിനിടെയാണ് ദുരന്ത നിവാരണ സേനാംഗങ്ങൾ അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.
ഇന്നലെ വൈകിട്ടാണ് അഹമ്മദ് നഗറിലെ അഖോല താലൂക്കിലെ പ്രവാര നദിയിൽ രണ്ട് യുവാക്കളെ കാണാതായത്. ഇവർക്കായി തെരച്ചിലിനെത്തിയതായിരുന്നു അഞ്ചംഗ ദുരന്തനിവാരണ സേന. രക്ഷാദൗത്യത്തിനെത്തിയ ബോട്ട് നദിയിലെ ചുഴിയിൽപെടുകയായിരുന്നു. അഞ്ചുപേരും നദിയിൽ മുങ്ങിപ്പോയി. ഇതിൽ 3 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്. പ്രദേശവാസിയായ ഒരാളും ഇവർക്കൊപ്പമുണ്ടായിരുന്നു.
അയാൾക്കും ദുരന്തനിവാരണ സേനാംഗങ്ങളിലൊരാൾക്കുമായിട്ടാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇന്നലെ മുങ്ങിപ്പോയ രണ്ട് പേരിലൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഈ രക്ഷാ ദൗത്യം തുടരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.