- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യാഘാതമേറ്റ് നിർജലീകരണം; ചികിൽസയിലായിരുന്ന ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു
അഹമ്മദാബാദ്: സൂര്യാഘാതമേറ്റ് നിർജലീകരണത്താൽ ചികിത്സ തേടിയ ബോളിവുഡ് താരം ഷാരൂഖ് ഖാൻ അഹമ്മദാബാദിലെ ആശുപത്രി വിട്ടു. ഇന്നലെയാണ് സൂര്യാഘാതമേറ്റ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഷാരൂഖിന് നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐപിഎൽ മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിവ് സൂര്യാഘാതമേറ്റത്. ചൊവ്വാഴ്‌ച്ച അഹമ്മദാബാദിൽ വച്ചു നടന്ന കൊൽക്കത്ത - ഹൈദരബാദ് മത്സരം കാണുന്നതിനിടെയാണ് താരത്തിന് സൂര്യാഘാതം ഏറ്റത്. മത്സര ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയ ഷാരൂഖിന് നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടു.
പിന്നാലെ താരത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമാ താരവും കൊൽക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗളയും ഷാരൂഖിന്റെ കുടുംബവും ആശുപത്രിയിലെത്തി. ഷാരൂഖിന്റെ ആരോഗ്യ നില തൃപ്തികരമെന്നും ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നും ജൂഹിചൗള പ്രതികരിച്ചു.
അഹമ്മദാബാദ് അടക്കം ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. മത്സരം നടന്ന ദിവസം മൊട്ടേര സ്റ്റേഡിയത്തിൽ 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടിരുന്നു. മത്സരം കാണാനെത്തിയ അൻപതോളം പേർ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഉഷ്ണതരംഗം അടുത്ത അഞ്ചു ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.