- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദിഗ്രാമിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൂർവ മേദിനിപുർ ജില്ലയിലെ നന്ദിഗ്രാമിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ബൈക്കുകളിലെത്തിയ സംഘം നടത്തിയ ആക്രമണത്തിലാണ് രതിബാല അർഹി (38) കൊല്ലപ്പെട്ടത്. ആറം ഘട്ടത്തിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന തംലൂക് ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് നന്ദിഗ്രാം.
ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃണമൂൽ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ നന്ദിഗ്രാമിൽ റോഡ് ഉപരോധിച്ചു. കടകൾ അടപ്പിക്കുകയുംചെയ്തു. അക്രമം നിയന്ത്രിക്കാൻ പ്രദേശത്ത് വൻ പൊലീസ് സേനയെയും ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്.
Next Story