ന്യൂഡൽഹി: ഛത്തീസ്ഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ വധിച്ചു. ഛത്തീസ്‌ഗഢിലെ സുഖ്മ ജില്ലയിൽ സുരക്ഷാസേനയും മവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. ഇയാളിൽ നിന്ന് ആയുധവും പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു.

അതേസമയം ഛത്തീസ്‌ഗഢിലെ ബിജാപൂരിലും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു. ഈ ഏറ്റുമുട്ടലോടെ ഛത്തീസ്‌ഗഢിൽ ഈ വർഷം മാത്രം സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 114 ആയി.