ഛണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി സർക്കാരിനെ പിന്തുണച്ചിരുന്ന ഏക സ്വതന്ത്ര എംഎൽഎ രാകേഷ് ദൗലത്താബാദ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 44 വയസ്സായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച മൂന്ന് സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രാകേഷ് ദൗലത്തബാദിന്റെ വിയോഗത്തോടെ ഹരിയാന നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 87 ആയി. ഇതോടെ ഹരിയാനയിൽ സർക്കാരിന് വേണ്ട കേവലഭൂരിപക്ഷം 44 ആയെങ്കിലും ബിജെപിക്ക് 42 എംഎൽഎമാരുടെ പിന്തുണ മാത്രമേ നിലവിലുള്ളു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബിജെപി സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചത്. ഇതോടെ സർക്കാർ വെട്ടിലായിരുന്നു. ബാക്കി പിന്തുണ പിൻവലിക്കാതെ തുടർന്നിരുന്നത് രാകേഷ് ദൗലത്താബാദ് ആയിരുന്നു.