- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാളത്തിൽ വിള്ളൽ; കണ്ടെത്തിയത് നേത്രാവതി കടന്നുപോകുന്നതിന് തൊട്ടുമുമ്പ്
മുംബൈ: കൊങ്കൺ പാതയിൽ ഉഡുപ്പിക്കു സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തി. നേത്രാവതി എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിന് തൊട്ടു മുമ്പ് നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടത്. ഇതോടെ വൻദുരന്തം ഒഴിവായി ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയത്.
മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ട വണ്ടി. പ്രദീപ് ഷെട്ടിക്ക് കൊങ്കൺ റെയിൽവേ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൂട്ടിച്ചേർത്ത പാളങ്ങൾ വിട്ടുപോയ നിലയിലായിരുന്നു. ഇതു കണ്ട പ്രദീപ് ഷെട്ടി കൊങ്കൺ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഇതുവഴി കടന്നുപോകേണ്ട വണ്ടികൾ തൊട്ടടുത്ത സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
Next Story