ന്യൂഡൽഹി: ഡൽഹി വിവേക് വിഹാറിൽ നവജാത ശിശുക്കളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആശുപത്രിയിലെ അഞ്ച് ഓക്‌സിജൻ സിലണ്ടറുകൾ പൊട്ടിത്തെറിച്ചെന്ന് എഫ്‌ഐആർ. അപകട സമയത്ത് 27 സിലിണ്ടറുകളാണ് ആശുപത്രിയിലുണ്ടായിരുന്നത്. നിലവിൽ ഉടമസ്ഥനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ അടക്കം നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജനറേറ്ററിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്നാണ് ഇത്രയും വലിയ രീതിയിലുള്ള തീപിടുത്തമുണ്ടായതെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.