- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാരാണസിയിലെ വോട്ടെടുപ്പിനായി ജനങ്ങൾ കാത്തിരിക്കുന്നുവെന്ന് തേജസ്വി സൂര്യ
ലക്നൗ: രാജ്യമെമ്പാടും മോദി തരംഗം അലയടിക്കുകയാണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിജയിക്കുമെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിതെന്നും തേജ്സ്വി സൂര്യ ആത്മവിശ്വാസം പ്രകടിപിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
" രാജ്യത്തുടനീളം മോദി തരംഗമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം കൂടിയാണ് വാരാണസി. ഇവിടുത്തെ ജനങ്ങൾ പ്രധാനമന്ത്രിക്ക് നൽകുന്ന സ്നേഹവും വിശ്വാസവും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ കാണാൻ സാധിക്കും. ജൂൺ ഒന്നിന് വാരാണസിയിൽ നടക്കുന്ന വോട്ടെടുപ്പിനായാണ് ഞങ്ങൾ ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത്."- തേജസ്വി സൂര്യ പറഞ്ഞു.
അഴിമതി രഹിതമായ ഭരണമാണ് പ്രധാനമന്ത്രി രാജ്യത്തിന് മുന്നിൽ കാഴ്ച വച്ചത്. സാധാരണക്കാരുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്ന ഇൻഡി സഖ്യത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നൽകിയതിലും അദ്ദേഹം പ്രതികരിച്ചു. കെജ്രിവാളിന് ജാമ്യം നൽകിയ തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാൽ ജാമ്യം തീരുന്നതിനോടൊപ്പം കാലാവധി നീട്ടിയെടുക്കാനുള്ള കെജ്രിവാളിന്റെ നീക്കങ്ങൾ വിലപ്പോവില്ലെന്നും തേജസ്വി വ്യക്തമാക്കി