ന്യൂഡൽഹി: കൂടുതൽ ജലം വിട്ടുതരാൻ ഹരിയാനയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ജലഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ഒരു മാസത്തേക്ക് അധിക ജലം നൽകണമെന്നാണ് ഡൽഹി സർക്കാരിന്റെ ആവശ്യം. കനത്ത ചൂടും ഉഷ്ണതരംഗവും വർധിച്ച സാഹചര്യത്തിലാണ് ഈ ആവശ്യം.

ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളോട് ദേശീയ തലസ്ഥാനത്തേക്ക് ഒരു മാസത്തേക്ക് വെള്ളം നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അഭ്യർത്ഥിച്ചു. ഇതിനിടെ ഡൽഹി കടുത്ത ജലക്ഷാമം നേരിടുമ്പോഴും ലഭിക്കേണ്ട ജലം പോലും ഹരിയാന വിട്ടു നൽകുന്നില്ലെന്ന് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അതിഷി ആരോപിച്ചു.