ന്യൂഡൽഹി: 2024 പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സറായി നിഷാന്ത് ദേവ്. ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ 71 കിലോ വിഭാഗത്തിൽ മോൾഡോവയുടെ വാസിലി സെബോറ്റാരിയെ പരാജയപ്പെടുത്തി സെമിയിൽ കടന്നതോടെയാണ് നിഷാന്ത് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്. സെബോറ്റാരിക്കെതിരേ 5-0 എന്ന സ്‌കോറിനായിരുന്നു ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവുകൂടിയായ നിഷാന്തിന്റെ വിജയം.

ബോക്സിങ്ങിൽ ഒളിമ്പിക്സ് യോഗ്യത നേടിയ നാലാമത്തെ ഇന്ത്യൻ താരമാണ് നിഷാന്ത്. വനിതാ ബോക്സർമാരായ നിഖാത് സരീൻ (50 കിലോ), പ്രീത് പവാർ (54 കിലോ), ലോവ്‌ലിന ബോർഗോഹെയ്ൻ (75 കിലോ) എന്നിവരാണ് നേരേത്ത് യോഗ്യ നേടിയവർ.