- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേദാർനാഥിലും ബദരിനാഥിലും ക്ഷേത്രദർശനം നടത്തി രജനീകാന്ത്
ഡെറാഢൂൺ: കേദാർനാഥിലും ബദരിനാഥിലും ക്ഷേത്രദർശനം നടത്തി സൂപ്പർ സ്റ്റാർ രജനീകാന്ത്. ആത്മീയ യാത്രയിലുടെ നവ്യാനുഭവങ്ങൾ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്രകൾ തുടരാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞത്. ഇത്തവണയും തനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുമെന്നും ഇത്തരം യാത്രകൾ തന്റെ വളർച്ചയെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് മുഴുവൻ ആത്മീയത ആവശ്യമാണ്. അത് എല്ലാവർക്കും പ്രധാനമാണ്. ആത്മീയതയെന്നതുകൊണ്ട് അർഥമാക്കുന്നത് സമാധാനം അനുവഭിക്കുകയെന്നതാണ്. അടിസ്ഥാനപരമായി അതിൽ ദൈവവിശ്വാസവും ഉൾപ്പെടുന്നു.
അടുത്തിടെ രജനികാന്ത് അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. പുതിയ ചിത്രമായ വേട്ടയ്യൻ ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെയാണ് ഹിമാലയം യാത്രനടത്തിയത്. ചിത്രത്തിൽ രജനിക്കൊപ്പം അമിതാഭ് ബച്ചനും പ്രധാനവേഷത്തിലെത്തുന്നു. വർഷം തോറും രജനി ഹിമാലയ യാത്ര നടത്താറുണ്ട്.