- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോൺഗ്രസ് ആഭ്യന്തര സർവേ നടത്തിയിട്ടുണ്ട്; രണ്ടക്ക സഖ്യയിലുള്ള സീറ്റുകൾ നേടും'
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ഇരട്ടയക്ക സീറ്റുകളിൽ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. എക്‌സിറ്റ്‌പോളുകളിൽ കർണാടകയിൽ എൻ.ഡി.എ മുന്നേറ്റം പ്രവചിച്ചതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രവചനം.
ഞാൻ എക്‌സിറ്റ്‌പോളുകളിൽ വിശ്വസിക്കുന്നില്ല. ജൂൺ നാലിന് ഇരട്ടയക്ക സീറ്റുകൾ നേടി കോൺഗ്രസ് വിജയിക്കും. ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടർമാരോട് ചോദിക്കു, നിങ്ങൾക്ക് തെരഞ്ഞെടുപ്പിന്റെ യഥാർഥ ചിത്രം ലഭിക്കുമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യ മുന്നണി 150 സീറ്റുകളിൽ ഒതുങ്ങുമെന്ന എക്‌സിറ്റ്‌പോൾ ഫലങ്ങളും തെറ്റാണെന്ന് ശിവകുമാർ വ്യക്തമാക്കി.
28 സീറ്റുകളുള്ള സംസ്ഥാനത്ത് കോൺഗ്രസ് മൂന്നിൽ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ വിജയംനേടുമെന്ന് ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത സൂം മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
136 സീറ്റുകളിൽ ജയിക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പറഞ്ഞത്. അത് യാഥാർഥ്യമായി. കോൺഗ്രസ് ആഭ്യന്തരസർവേ നടത്തിയിട്ടുണ്ട്. രണ്ടക്ക സഖ്യയിലുള്ള സീറ്റുകൾ ഇത്തവണ നേടും. ആർ.എസ്.എസിന്റെ ശക്തികേന്ദ്രമായ ധാർവാഡിലും ദക്ഷിണകന്നഡയിലുമടക്കം കോൺഗ്രസ് ജയിക്കുമെന്നാണ് പ്രവർത്തകർ നൽകുന്ന റിപ്പോർട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. എൻ.ഡി.എ. 20 സീറ്റുകൾ നേടുമെന്ന് ടി.വി9 ഭാരത് വർഷ്- പോൾസ്ട്രാറ്റ് പറയുമ്പോൾ, കോൺഗ്രസ് എട്ട് സീറ്റുനേടുമെന്നാണ് പ്രവചനം.
എക്സിറ്റ് പോൾ ഫലങ്ങൾ:
ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ: എൻ.ഡി.എ(2325), കോൺഗ്രസ്(35)
ഇന്ത്യ ടി.വി- സി.എൻ.എക്സ്: എൻ.ഡി.എ(1925), കോൺഗ്രസ് (48)
ജൻകി ബാത്ത്: എൻ.ഡി.എ(2123), കോൺഗ്രസ്(57)
റിപ്പബ്ലിക്- പിമാർക്: എൻ.ഡി.എ(22), കോൺഗ്രസ്(6)
എബിപി- സി വോട്ടർ: എൻ.ഡി.എ(2325), കോൺഗ്രസ്(35)
ഇന്ത്യ ന്യൂസ്- ഡി ഡൈനാമിക്സ്: എൻ.ഡി.എ(23), കോൺഗ്രസ്(5)
അതേസമയം, എക്‌സിറ്റ്‌പോളുകളെ സ്വാഗതം ചെയ്ത് ബിജെപി എംപിയും ദേശീയ യുവമോർച്ച പ്രസിഡന്റുമായ തേജസ്വി സൂര്യ രംഗത്തെത്തി. നിയമസഭ, മുൻസിപ്പൽ തെരഞ്ഞെടുപ്പിലോ അല്ല വോട്ട് ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാം. അവർ ബിജെപിക്ക് വോട്ട് ചെയ്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് തേജസ്വി സൂര്യ പറഞ്ഞു.