- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലദ്വീപ് പ്രസിഡന്റിന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജഞാ ചടങ്ങിൽ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ക്ഷണം. ഈ വരുന്ന ഞായറാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾക്കും ചടങ്ങിലേക്കു ക്ഷണമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയത്തിന് പിന്നാലെ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഹമ്മദ് മുയിസു എക്‌സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിക്കായി നരേന്ദ്ര മോദിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നെന്നു കുറിപ്പിൽ മുഹമ്മദ് മുയിസു വ്യക്തമാക്കിയിരുന്നു.
Next Story