- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലുടമയെ ക്രൂരമായി മർദിച്ച് തൃണമൂൽ എംഎൽഎ
കൊൽക്കത്ത: ഭക്ഷണശാലയ്ക്ക് മുൻപിൽ കാർ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഹോട്ടലുടമയെ ക്രൂരമായി മർദിച്ച് തൃണമൂൽ എംഎൽഎ. ടി.എം.സി. ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹോട്ടലുടമയെ ക്രൂരമായി മർദിച്ച് നടനും ടി.എം.സി. എംഎൽഎയുമായ സോഹം ചക്രബർത്തി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊൽക്കത്തയിലെ ന്യൂ ടൗൺ മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണശാലയുടെ പുറത്ത് ഷൂട്ടിങ്ങിന് എത്തിയതായിരുന്നു സോഹം. അദ്ദേഹത്തിന്റെയും അനുയായികളുടെയും കാറുകൾ, ഭക്ഷണശാലയ്ക്ക് മുൻപിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഉടമസ്ഥൻ അനിസുൽ ആലവും സോഹവുമായി തർക്കമുടലെടുത്തത്.
വാക്കേറ്റത്തിനൊടുവിൽ സോഹം, അനിസുലിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടർന്ന് അനിസുലിനെ അദ്ദേഹത്തെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് സോഹം പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. സംഭവത്തിന് പിന്നാലെ ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചാന്ദിപുർ എംഎൽഎയാണ് സോഹം. സംഭവത്തിന്റെ വീഡിയോ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ച് രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി. പശ്ചിമബംഗാൾ ഘടകവും രംഗത്തെത്തിയിട്ടുണ്ട്.