ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കർണാടകയിൽ സംസ്ഥാന സർക്കാർ ഇന്ധനവില കൂട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വർധിക്കുമെന്നാണ് വിവരം.