ന്യൂഡൽഹി: 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' മുദ്രാവാക്യം ബോർഡിലഴുതിയപ്പോൾ അക്ഷരത്തെറ്റ് വന്നതിൽ കേന്ദ്രമന്ത്രി സാവിത്രി താക്കൂറിനെതിരെ വിമർശനം. കേന്ദ്രമന്ത്രി അക്ഷരത്തെറ്റ് വരുത്തിയതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മധ്യപ്രദേശിലെ സർക്കാർ സ്‌കൂളിൽ നടന്ന സ്‌കൂൾ ചലോ അഭിയാൻ പരിപാടിയിൽ പങ്കെടുത്ത മന്ത്രി ഹിന്ദിയിൽ മുദ്രാവാക്യം എഴുതിയപ്പോഴാണ് തെറ്റ് സംഭവിച്ചത്.

ബേഠി പഠാവോ ബച്ചാവ് എന്ന് മന്ത്രി എഴുതുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മാതൃഭാഷയിൽ എഴുതാൻ പോലും അറിവ് ഇല്ലാത്തവരാണ് ഭരണഘടന പദവികളിൽ ഇരിക്കുന്നതെന്ന് കോൺഗ്രസ് പരിഹസിച്ചു. കോൺഗ്രസിന്റേത് ആദിവാസി സ്തീയെ അപമാനിക്കുന്ന നടപടിയാണെന്നായിരുന്നു ബിജെപി വിമർശനം. എന്നാൽ മോദി മന്ത്രിസഭയിലുള്ളവരുടെ നിലവാരമാണ് തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവും ആദിവാസി വിഭാഗം നേതാവുമായ ഉമങ് സിങ്ഗർ പ്രതികരിച്ചു.