- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാനയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീ പിടിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീ പിടിച്ചു. സെക്കന്തരാബാദിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അപകടത്തെ തുടർന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ ആളപായമില്ലെന്നും ചെറിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചെന്നും അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ട് എസി കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല. നിർത്തിയിട്ടിരുന്ന ട്രെയിൻ ആയതിനാലാണ് വൻ അപകടം ഒഴിവായത്.
ജൂൺ ആറിന് ബിഹാറിലും സമാനമായ അപകടം സംഭവിച്ചു. ബിഹാറിലെ ലഖിസാരായിൽ പട്ന-ഝാർഖണ്ഡ് പാസഞ്ചർ ട്രെയിനിന്റെ കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്.
Next Story