- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യപ്രതിജ്ഞയ്ക്കിടെ ഫലസ്തീന് ജയ് വിളിച്ച് അസദുദ്ദീൻ ഉവൈസി
ന്യൂഡൽഹി: ലോക്‌സഭയിൽ സത്യപ്രതിജ്ഞയ്ക്കിടെ ഫലസ്തീന് ജയ് വിളിച്ച് എഐഎംഐഎം അധ്യക്ഷനായ അസദുദ്ദീൻ ഉവൈസി. " ജയ് ഭീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ" അസദുദ്ദീൻ ഉവൈസി പറഞ്ഞു. താൻ പറഞ്ഞത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഉവൈസി പറഞ്ഞു.
ഹൈദരാബാദിൽനിന്ന് അഞ്ചാം വട്ടം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഉവൈസി, ബിജെപിയുടെ മാധവി ലതയെയാണ് പരാജയപ്പെടുത്തിയത്. ഉവൈസിയുടെ വാചകങ്ങൾ സഭയുടെ ചട്ടങ്ങൾക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു. യുപിയിൽ നിന്നുള്ള ബിജെപി എംപി ഛത്രപാൽ സിങ് ഗംഗ്വാർ 'ജയ് ഹിന്ദുരാഷ്ട്ര' എന്നു പറഞ്ഞതും വിമർശനത്തിനിടയാക്കി.
Next Story