- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ.കെ.അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെത്തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. 96കാരനായ അഡ്വാനിയെ യൂറോളജി വിഭാഗം ഡോക്ടർമാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
Next Story