അമിത ആത്മവിശാസം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി; നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് യോഗി ആദിത്യനാഥ്
- Share
- Tweet
- Telegram
- LinkedIniiiii
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശാസമാണ് ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. ലക്നൗവില്‍ ചേര്‍ന്ന വിശാല നേതൃയോഗത്തിലാണ് യോഗിയുടെ പരാമര്‍ശം.
പ്രതിപക്ഷം ജാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും ഭാവിയിലും ഇത്തരം നീക്കങ്ങള്‍ കരുതിയിരിക്കണമെന്നും യോഗി ആദിത്യനാഥ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കി. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ വിജയിക്കുമെന്നും യോഗി പറഞ്ഞു.
Next Story