ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: ഭൂരിഭാഗം സിറ്റിങ് എം.എല്‍.എമാരും മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 28 സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗംപേരും വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ബുധനാഴ്ച 90 പേരുടേയും പേരുകള്‍ പാര്‍ട്ടി പുറത്തുവിടുമെന്നാണ് കരുതുന്നത്. 49 പേരുകള്‍ സ്ക്രീനിങ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചതായി ഹരിയാനയുടെ ചുമതലയുള്ള ഐ.ഐ.സി.സി. അംഗം ദീപക് ബാബരിയ വ്യക്തമാക്കി. 34 പേരുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. 15 പേരുകള്‍ ഇനിയും തീര്‍പ്പായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 28 സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗംപേരും വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ബുധനാഴ്ച 90 പേരുടേയും പേരുകള്‍ പാര്‍ട്ടി പുറത്തുവിടുമെന്നാണ് കരുതുന്നത്.
49 പേരുകള്‍ സ്ക്രീനിങ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചതായി ഹരിയാനയുടെ ചുമതലയുള്ള ഐ.ഐ.സി.സി. അംഗം ദീപക് ബാബരിയ വ്യക്തമാക്കി. 34 പേരുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. 15 പേരുകള്‍ ഇനിയും തീര്‍പ്പായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, നിലവിലെ എം.പി.മാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതുണ്ടോയെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനിക്കും. നേരത്തെ, എം.പി.മാരെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ദീപക് ബാബരിയ വ്യക്തമാക്കിയതോടെ കുമാരി ഷെല്‍ജ അടക്കമുള്ളവരുടെ സ്ഥാനാര്‍ഥിഥ്വം അനിശ്ചിതത്വത്തിലായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍, ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് ഷെല്‍ജ.
ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി.ജെ.പി.യുടെ ആവശ്യത്തിനുപിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മാറ്റുകയായിരുന്നു. ബിഷ്ണോയ് വിശ്വാസസമൂഹത്തിന്റെ ഉത്സവകാലം പരിഗണിച്ചാണ് തീയതി മാറ്റിയതെന്ന് കമ്മിഷന് അറിയിച്ചു.