- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലില്‍ കഴിയവെ കെജ്രിവാളിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായി; ഇ ഡി ബാങ്ക് ആക്കൗണ്ട് മരവിപ്പിച്ചതോടെ മകന്റെ ഫീസ് അടയക്കാന്‍ യാചിക്കേണ്ടി വന്നെന്ന് സിസോദിയ
കെജ്രിവാളിനെതിരെ മൊഴി പറയണമെന്ന് അവര്‍ പറഞ്ഞു
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവെ അരവിന്ദ് കെജ്രിവാളിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മനീഷ് സിസോദിയ. കെജ്രിവാളിനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താം എന്ന് ചിലര്‍ പറഞ്ഞതായും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ വെളിപ്പെടുത്തി. തന്നെ കുടുക്കിയത് കെജ്രിവാളാണെന്നും രക്ഷ വേണമെങ്കില്‍ കെജ്രിവാളിനെതിരെ മൊഴി പറയണമെന്നും അവര്‍ പറഞ്ഞതായും സിസോദിയ കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് ഇ ഡി ബാങ്ക് ആക്കൗണ്ട് മരവിപ്പിച്ചതോടെ മകന്റെ ഫീസ് അടയക്കാന്‍ യാചിക്കേണ്ടി വന്നെന്നും സിസോദിയ വെളിപ്പെടുത്തി. ജന്തര്‍മന്തറില്‍ എ എ പി നടത്തിയ ജന്‍കീഅദാലത്തില്‍ സംസാരിക്കവെയാണ് സിസോദിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം പരിപാടിയില്‍ പങ്കെടുത്ത അരവിന്ദ് കെജ്രിവാള്‍ ബി ജെ പിയെ കടന്നാക്രമിച്ചും ആര്‍ എസ് എസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചുമാണ് രംഗത്തെത്തിയത്. ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആര്‍ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. രാജിക്കിടയാക്കിയ മദ്യനയക്കേസ് പകപ്പോക്കലെന്ന് ആവര്‍ത്തിച്ച കെജ്രിവാള്‍ ഇക്കുറി സംഘപരിവാറിനോടും ചോദ്യങ്ങള്‍ എറിയുകയായിരുന്നു. മോഹന്‍ ഭാഗവത് ഉത്തരം നല്‍കണം എന്ന് പറഞ്ഞുകൊണ്ടാണ് എ എ പി ദേശീയ കണ്‍വീനറായ കെജ്രിവാള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ഇ ഡിയെയും സി ബി ഐയെയും ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ എന്ന് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കണം. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. എന്നാല്‍ മോദിക്ക് ഇത് ബാധകമല്ലെന്ന നീക്കത്തോട് മോഹന്‍ ഭാഗവതിന് എന്താണ് പറയാനുള്ളതെന്ന് കെജ്രിവാള്‍ ചോദിച്ചു. ജനാധിപത്യം തര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുകയാണോ ആര്‍ എസ് എസ് എന്നതിനും സര്‍ സംഘ് ചാലക് ഉത്തരം നല്‍കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കസരേയ്ക്ക് ആര്‍ത്തിയില്ലാത്തത് കൊണ്ടാണ് രാജിവച്ചത്. താനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്നും കെജ്രിവാള്‍ ആരോപിച്ചു. പാര്‍ട്ടിയുടെ തുടക്കക്കാലത്തെ രീതികളില്‍ നിന്ന് നേതാക്കള്‍ മാറിയിട്ടില്ലെന്ന സന്ദേശം നല്‍കാനാണ് കെജ്രിവാള്‍ ഇന്ന് ശ്രമിച്ചത്. അഴിമതി നടത്തിയിട്ടില്ലെന്നും സാധാരണക്കാരനൊപ്പമാണെന്നും കെജ്രിവാള്‍ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. മദ്യനയ അഴിമതി മധ്യവര്‍ഗ്ഗ വോട്ടുകള്‍ അകറ്റി എന്നത് മനസിലാക്കിയുള്ള പ്രചാരണങ്ങള്‍ക്ക് ആണ് കെജ്രിവാള്‍ ഇന്ന് തുടക്കമിട്ടത്. ജന്തര്‍മന്തറില്‍ കെജ്രിവാളിന്റെ ജന്‍കീഅദാലത്തിന് എത്തിയത് ആയിരങ്ങളാണ്. വരുംദിവസങ്ങളില്‍ ഡല്‍ഹിയില്‍ കൂടുതല്‍ പരിപാടികള്‍ക്ക് പാര്‍ട്ടി തീരുമാനവുമെടുത്തിട്ടുണ്ട്.