നാഗ്പൂര്‍: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രിയാരാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങള്‍ മെച്ചപ്പെട്ട സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ട്.

ഈ അഴിമതിക്കാരെ പുറത്താക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ് മഹാവികാസ് അഘാഡിയുടെ പ്രാഥമിക ലക്ഷ്യം. അതിനു വേണ്ടി സഖ്യകക്ഷികള്‍ ഒറ്റക്കെട്ടാണ്. മഹാവികാസ് അഘാഡി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എത്രയും പെട്ടെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ മാനസികമായി തയാറെടുത്തു കഴിഞ്ഞു. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങള്‍ അങ്ങേയറ്റം ഗൗരവതരമാണെന്നും ചെന്നിത്തല പറഞ്ഞു.