- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോസ്റ്റലിലെ നാല് പെണ്‍കുട്ടികള്‍ പീഡനത്തിരയായി: മാതാപിതാക്കള്‍ കാണാന്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു; ഇംഗ്ളീഷ് പഠിപ്പിക്കാന്‍ എത്തിയ അധ്യാപകനും വാര്‍ഡന്റെ ഭര്‍ത്താവുമടക്കം മൂന്ന് പേര് പിടിയില്‍
മറ്റൊരു സംഭവത്തില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി
കൊല്‍ക്കത്ത: ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ വാര്‍ഡന്റെ ഭര്‍ത്താവ് അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പെണ്‍കുട്ടികളാണ് പീഡനത്തിരയായത്. കൊല്‍ക്കത്തയിലെ ഹോസ്റ്റലിലാണ് സംഭവം. രാവിലെ കുട്ടികളെ കാണാന്‍ എത്തിയപ്പോള്‍ അവര്‍ രക്ഷിതാക്കളോട് പീഡന വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അഞ്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയത്. സംഭവത്തില്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ അധ്യാപകനും മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ പൊലീസ് സംരക്ഷണവും നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുന്നതായണ് കൊല്‍ക്കത്ത പൊലീസ് വിശദമാക്കുന്നത്.
മറ്റൊരു സംഭവത്തില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. പീഡനശ്രമം വിദ്യാര്‍ത്ഥിനി ചെറുത്തതോടെയാണ് കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത പ്രിന്‍സിപ്പല്‍ ഒടുവില്‍ പിടിയില്‍. ഗുജറാത്തിലെ ദോഹാദ് ജില്ലിയിലെ പിപാലിയയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്കൂള്‍ പരിസരത്ത് നിന്ന് കണ്ടെത്തിയത് സെപ്തംബര്‍ 19നായിരുന്നു.