- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.കെ സ്റ്റാലിന് അച്ഛന്റെ നിഴലില്‍ വളര്‍ത്തിയ ബോണ്‍സായ് ചെടി; ആഞ്ഞടിച്ച് ജയില്‍ മോചിതനായ യുട്യൂബര്‍ സവുക്ക് ശങ്കര്‍
ഡി എം കെ യെ പിന്തുണയ്ക്കാന്‍ സമ്മര്‍ദമുണ്ടായെന്നും അല്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ചില ഉന്നതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു
തേനി: 'അച്ഛന്റെ നിഴലില്‍ വളര്‍ത്തിയ ബോണ്‍സായ് ചെടി'യാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെന്ന് ജയില്‍ മോചിതനായ ശേഷം തമിഴ്നാട്ടിലെ പ്രമുഖ യൂട്യുബ് ചാനല്‍ ഉടമ സവുക്കു ശങ്കര്‍. വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ജയില്‍ മോചിതനായി പുറത്ത് വന്നപ്പോഴായിരുന്നു സ്റ്റാലിനെതിരെ ശങ്കര്‍ ആഞ്ഞടിച്ചത്.
ഡി എം കെ യെ പിന്തുണയ്ക്കാന്‍ സമ്മര്‍ദമുണ്ടായെന്നും അല്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ചില ഉന്നതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമര്‍ശനങ്ങളെ നേരിടാനുള്ള കരുത്ത് സ്റ്റാലിന് ഇല്ല.സ്റ്റാലിന്‍ വിമര്‍ശനങ്ങളെ നേരിട്ടു വളര്‍ന്ന ആളല്ല.പിതാവിന്റെ നിഴലില്‍ വളര്‍ന്ന ഒരു ബോണ്‍സായ് ചെടി പോലെയാണ്. സര്‍വീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതുപോലെയാണ് സ്റ്റാലിന്റെ മുഖ്യമന്ത്രി പദവി.
സ്റ്റാലിനും മകന്‍ ഉദയനിധിയും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അമിത ജാഗ്രത പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് സത്യം തുറന്നുകാട്ടിയതിനാലാണ് തന്റെ മാധ്യമ പ്ലാറ്റ്ഫോമുകളും സ്വത്തുക്കളും സീല്‍ ചെയ്തതെന്നും സവുക്ക് ശങ്കര്‍ പറഞ്ഞു. കല്ലുറിച്ചിയില്‍ അടുത്തിടെ 66 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തം സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സത്യത്തെ അടിച്ചമര്‍ത്താനാണ് തന്റെ മാധ്യമ സ്ഥാപനത്തെ നിശബ്ദമാക്കിയത്. തമിഴ്നാട്ടില്‍ മാധ്യമസ്വാതന്ത്ര്യമില്ലെന്നും കോയമ്പത്തൂര്‍ ജയിലില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം എടുത്തുകാട്ടി.ഉടന്‍ തന്നെ തന്റെ ചാനല്‍ സംപ്രേക്ഷണം പുന:രാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം യൂട്യൂബ് ചാനല്‍ വഴി നടത്തി എന്നാരോപിച്ചാണ് സവുക്കു ശങ്കറെ മെയ് 4 ന് പുലര്‍ച്ചെ തേനിക്ക് സമീപത്ത് നിന്നും കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ സമുക്കു ശങ്കറിനെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തു. ഇന്നാണ് അദ്ദേഹം ജയില്‍ മോചിതനായത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്