തെലങ്കാന: തിരുപ്പതി സന്ദര്‍ശനം റദ്ദാക്കി ജഗന്‍ മോഹന്‍ റെഡ്ഡി. നാളത്തെ ക്ഷേത്ര ദര്‍ശനം ഉപേക്ഷിച്ചതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു. തന്റെ ക്ഷേത്ര സന്ദര്‍ശനം രാഷ്ട്രീയവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആരോപണം. പല വൈഎസ്ആര്‍സിപി നേതാക്കളെയും വീട്ടുതടങ്കലില്‍ ആക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. താന്‍ വീട്ടില്‍ ബൈബിള്‍ വായിക്കും, ഹിന്ദുമതം, ഇസ്ലാം, സിഖ് വിശ്വാസം എല്ലാറ്റിനെയും പിന്തുടരും. മാനവികതയിലാണ് വിശ്വാസം എന്നും ജഗന്‍ മോഹന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.