- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുള്ളറ്റിൽ സൈലൻസർ ഘടിപ്പിച്ച് വലിയ ശബ്ദമുണ്ടാക്കി കറക്കം; ചോദ്യം ചെയ്ത് പോലീസ്; പിന്നാലെ യുവാവ് പിതാവിനെ വിളിച്ചുവരുത്തി; പോലീസിനെ ആക്രമിച്ചു; സംഭവം ഡൽഹിയിൽ
ഡൽഹി: വലിയ ശബ്ദത്തിൽ ബൈക്ക് ഒടിച്ച് പൊതു ശല്യം ഉണ്ടാക്കിയതിന് ചോദ്യം ചെയ്ത പോലീസിന് നേരെ ആക്രമണം. വാഹന പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവും അച്ഛനും പിടിയിലായി. ഡൽഹിയിലാണ് സംഭവം നടന്നത്. ബൈക്കിന്റെ സൈലൻസറിൽ അനധികൃതമായി മാറ്റം വരുത്തിയതിനാണ് ഇയാളുടെ ബൈക്ക് പോലീസ് തടഞ്ഞത്.
പിന്നീട് നടന്ന സംഭവങ്ങളിൽ ഒരു പോലീസ് ഇൻസ്പെക്ടർക്കും ഒരു കോൺസ്റ്റബിളിനും പരിക്കേൽക്കുകയും ചെയ്തു. റോയൽ എൻഫീൽഡ് ബുള്ളറ്റിലാണ് ആസിഫ് എന്ന യുവാവ് എത്തിയത്. ബൈക്കിന് സാധാരണയേക്കാൾ വലിയ ശബ്‍ദം ഉണ്ടായിരിന്നു.
വാഹനം തടഞ്ഞു നിർത്തി പോലീസുകാർ പരിശോധിച്ചപ്പോൾ, അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന തരത്തിൽ സൈലൻസറിൽ അനധികൃത രൂപമാറ്റം വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് മോട്ടാർ വാഹന നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഉടനെ യുവാവ് ഫോണെടുത്ത് തന്റെ പിതാവിനെ വിളിച്ചത്. അൽപം കഴിഞ്ഞ് പിതാവ് റിയാസുദ്ദീൻ സ്ഥലത്തെത്തി. ഇരുവരും ചേർന്ന് ബലമായി വാഹനം കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇത് തടയാൻ ഇൻസ്പെക്ടർ തടയാൻ ശ്രമിച്ചപ്പോൾ റിയാസുദ്ദീൻ പോലീസുകാരനെ പിടിച്ചുവെയ്ക്കുകയും ആസിഫ് അദ്ദേഹത്തിന്റെ കണ്ണിന് അടുത്തായി ഇടിക്കുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന മറ്റ് ചില പോലീസുകാരെയും ഇവർ ആക്രമിക്കുകയും ചെയ്തു.
പോലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും രണ്ട് പേർക്കുമെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ ചികിത്സയിൽ ആണെന്നും പോലീസ് പറഞ്ഞു.