ലഖ്നൗ: ഇന്ന് രാവിലെയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ഡോ. ബിബേക് ദെബ്രോയി അന്തരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

പരേതന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ദുഃഖം താങ്ങാനുള്ള ശക്തി കുടുംബത്തിന് ഉണ്ടാകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു യോ​ഗി അനുശോചനം രേഖപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ, 'ഡെബ്രോയ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹത്തിൻ്റെ വേർപാട് സാമ്പത്തിക സമൂഹത്തെ മാത്രമല്ല, മുഴുവൻ രാജ്യത്തിനും അറിവും അർപ്പണബോധവുമുള്ള സാമ്പത്തിക വിദഗ്ധനെ നഷ്ടപ്പെടുത്തി' എന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. അദ്ദേഹം കുടൽ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ഡൽഹി എയിംസിൽ വെച്ചായിരുന്നു ഡോ. ഡെബ്രോയ് അന്തരിച്ചത്.