- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകളെ ടി.വി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയോ ആത്മഹത്യാ പ്രേരണയോ അല്ലെന്ന് ബോംബെ ഹൈക്കോടതി
20 വര്‍ഷം മുമ്പ് കീഴ്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി
മുംബൈ: മരുമകളെ ടി.വി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിടുകയും ചെയ്തു. 20 വര്‍ഷം മുമ്പ് കീഴ്കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
2002 ഡിസംബര്‍ 24ലായിരുന്നു മരിച്ച യുവതിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും മാനസികവും ശാരീരികവുമായ പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെത്തുടര്‍ന്ന് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.
അമ്പലത്തില്‍ ഒറ്റക്ക് പോകാന്‍ അനുവദിച്ചില്ലെന്നും ഭക്ഷണം ഉണ്ടാക്കുമ്പോള്‍ പരിഹസിച്ചിരുന്നുവെന്നുമാണ് യുവതിയുടെ കുടുബത്തിന്റെ ആരോപണങ്ങള്‍. ഇതു കൂടാതെ അര്‍ധ രാത്രിയില്‍ വെള്ളം എടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.
എന്നാല്‍ ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ അര്‍ധരാത്രി വിതരണത്തിനായി വെള്ളം എത്തുന്നത് സാധാരണയാണെന്നും എല്ലാ വീട്ടുകാരും പുലര്‍ച്ചെ 1.30 മണി സമയത്ത് വെള്ളം എടുക്കാറുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒന്നും 498 എ യില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.